കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു

കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി വര്‍ഗീസ് (58), വാലുമ്മേച്ചിറ കല്ലംപറമ്പില്‍ പരമേശ്വരന്‍ (72) എന്നിവരാണ് മരിച്ചത്.

എം.സി റോഡില്‍ കുറിച്ചി രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. കേരള കര്‍ഷക യൂണിയന്റെ കേരകര്‍ഷക സൗഹൃദ സംഗമം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

Also Read: കാസര്‍ഗോഡ് ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; പ്രതിക്ക് യു ഡി എഫുമായിട്ടുള്ള ബന്ധം പുറത്ത്

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഓടിക്കൂടിയവര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News