
കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിൽ പ്രതികളായ രണ്ടു പോലീസുകാർ കസ്റ്റഡിയിൽ. പോലീസ് ഡ്രൈവർമാരായ ഷൈജിത്ത് ,സനിത് എന്നിവരാണ് കസ്റ്റഡിയിൽ ആയത്. റെയ്ഡിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചിരുന്നു. നടക്കാവ് പൊലിസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മലാപറമ്പിലെ സെക്സ്റാക്കറ്റ് റെയ്ഡിന് പിന്നാലെ കൂടുതൽ പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അറസ്റ്റിലേക്ക് നീങ്ങുകയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പിടിയിലായ വയനാട് സ്വദേശി ബിന്ദു മുൻപും സെക്സ് റാക്കറ്റ് കേസിലെ പ്രതിയാണെന്നും 2022 ൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായിരുന്നു എന്നും പോലീസ് അറിയിച്ചു.
Also read – ഇറാൻ പരമോന്നത നേതാവിനെ വധിക്കുംവരെ ആക്രമണം തുടരും: ബെഞ്ചമിൻ നെതന്യാഹു
വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയതിനാണ് അന്ന് ബിന്ദു അറസ്റ്റിലായത്. വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 9 പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here