പാലക്കാട് മംഗലം ഡാമിൽ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു

പാലക്കാട് മംഗലം ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. 10 സെന്റി മീറ്റർ വീതമാണ് സ്പിൽവേ ഷട്ടറുകൾ തുറന്നത്. 2.90 മീറ്റർ ക്യൂബ് വെള്ളം സ്പിൽവേയിലൂടെ ഒഴുകുന്നത്.

Also read:‘അയോധ്യയിലെ ജനങ്ങളെ മോദി ചതിച്ചു’, റെയിൽവേ സ്റ്റേഷനിൽ മുട്ടറ്റം വെള്ളം; നിർമാണപ്രവർത്തനങ്ങളിൽ അപാകതയെന്ന് വിമർശനം: വീഡിയോ

പാലക്കാട് മംഗലം ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാവിലെ ഡാമിൻ്റെ സ്പിൽവെ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറന്നത്. ഡാമിൻ്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയിലൂടെ ഗായത്രി പുഴയിലും ഭാരതപ്പുഴയിലുമാണ് വെള്ളം എത്തിച്ചേരുക. പുഴകളുടെ തീരത്തുള്ളവർ ജാഗത പാലിക്കണമെന്നു ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡാമിലെ ഡാമിലെ നിലവിലെ ജലനിരപ്പ് 76.60 മീറ്ററാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News