അതിരപ്പിള്ളിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ വെറ്റിലപ്പാറപാലത്തിന് സമീപം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. മറ്റെയാള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നു കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശികളായ ആദു, ഇസാന്‍ എന്ന പ്ലസ് ടു വിദ്യാര്‍ഥികളാണ് പുഴയില്‍ ഇറങ്ങിയത് ഒരാളുടെ മൃതദേഹം കണ്ടെടുത്തു മറ്റെയാള്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ്.

വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. ഒരാളുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here