തെലങ്കാന മുഖ്യമന്ത്രിയെ വിമ‍‍‍‍ർശിച്ചു; രണ്ട് മാധ്യമപ്രവർത്തകരെ വീട്ടിൽക്കയറി അറസ്റ്റ് ചെയ്തു

revathi

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ച രണ്ട് മാധ്യമപ്രവർത്തകർ അറസ്റ്റിൽ. പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്റര്‍ രേവതി പൊഡഗാനന്ദ, സഹപ്രവർത്തക തൻവി യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും വീട്ടിൽക്കയറിയാണ് അറസ്റ്റ് ചെയ്തത്.

രേവന്ത് റെഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ; മയക്കുമരുന്ന് വാങ്ങാന്‍ അമ്മ പണം നല്‍കിയില്ല; 27കാരന്‍ എല്ലാം കത്തിച്ച് ചാമ്പലാക്കി, സംഭവം പൂനെയില്‍!

രേവതിയുടെ മൊബൈലും ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പള്‍സ് ന്യൂസ് ബ്രേക്കിൻ്റെ ഓഫീസും സീല്‍ ചെയ്തു. കർഷകന്റെ ബൈറ്റിൽ മോശം പരാമർശങ്ങളുണ്ടെന്ന് കാട്ടി കോൺഗ്രസ് നേതാക്കൾ രേവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിനെതിരെ വ്യാപക വിമർശനമാണ്.

ENGLISH NEWS SUMMARY: Two journalists have been arrested for criticizing Telangana Chief Minister Revanth Reddy. Pulse News Break Editor Revathi Podagananda and her colleague Tanvi Yadav were arrested. Both were arrested at their homes.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News