വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു

കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.കൊച്ചി അത്താണി കാംകോയ്ക്ക് സമീപം രാവിലെ 7 ന് ആയിരുന്നു അപകടം നടന്നത്.

കാംകോയിലെ ജീവനക്കാരായ മറിയം ,ഷീബ എന്നിവരാണ് അപകടത്തിൽ മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുവരെയും വാഹനം ഇടിക്കുകയായിരുന്നു.

also read:പൊതുവിപണിയെക്കാൾ വലിയ വിലക്കുറവ്; ഓണം ഫെയർ മേളകളിൽ വൻ തിരക്ക്

കമ്പനിയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്തുള്ള വീട്ടിൽ നിന്ന് കാൽ നടയായി പോകുമ്പോഴാണ് തമിഴ്‌നാട്ടിൽ നിന്ന് മെഡിസിനുമായി എറണാകുളത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. അങ്കമാലി അഗ്നി രക്ഷസേനയെത്തി ഇരുവരുടെയും മൃതദേഹങ്ങൾ അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News