‘അന്ന് ശല്യം സഹിക്കവയ്യാതെ ഭാര്യ ആത്മഹത്യ ചെയ്തു; ഇന്ന് മകളെ വെട്ടിക്കൊന്നു’; ലഹരി ഉപയോഗം നാല് വര്‍ഷം കൊണ്ട് ഒരു കുടുംബത്തെ ഇല്ലാതാക്കി

മാവേലിക്കരയില്‍ ആറ് വയസുകാരിയായ മകളെ പിതാവ് വെട്ടിക്കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇന്നലെ പുന്നമൂട് ജംഗ്ഷനിലായിരുന്നു സംഭവം. മഹേഷ് എന്ന ആളാണ് മകള്‍ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. ആക്രമണത്തില്‍ ഇയാളുടെ അമ്മയ്ക്കും പരുക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതി മഹേഷ് ലഹരിക്ക് അടിമയാണെന്നാണ് അയല്‍വാസികള്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ ആരോപിക്കുന്നത്.

Also Read- മരണകാരണം ഒറ്റവെട്ട് , നട്ടെല്ലും സുഷുമ്നയും വിച്ഛേദിക്കപ്പെട്ടു; നക്ഷത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. അന്ന് അപകട മരണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മഹേഷിന്റെ ശല്യം സഹിക്കാതെ അദ്ദേഹം ആത്മഹത്യ ചെയ്തുവെന്നാണ് ഇപ്പോള്‍ സംശയിക്കുന്നതെന്ന് അയല്‍വാസി പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് മഹേഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. അയാളുടെ ശല്യം സഹിക്കവയ്യാതെയാണ് അവര്‍ ജീവനൊടുക്കിയത്. മഹേഷിന്റെ അമിതമായ ലഹരി ഉപയോഗം കുടുംബത്തെ ഇല്ലാതാക്കുകയായിരുന്നുവെന്നും അയല്‍വാസി ആരോപിക്കുന്നു.

Also Read- മാവേലിക്കരയില്‍ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മവേലിക്കരയില്‍ കൊലപാതകം അരങ്ങേറിയത്. ആറ് വയസുകാരി നക്ഷത്രയെ ഒറ്റവെട്ടിന് പ്രതി കൊല്ലുകയായിരുന്നു. ഒറ്റ വെട്ടിലാണ് കുട്ടിയുടെ മരണം സംഭവിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ സുഷുമ്‌നയും നട്ടെല്ലും വിച്ഛേദിക്കപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മഹേഷിന്റെ അമ്മ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News