ഓസ്ട്രേലിയയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ വീണ് മരിച്ചു

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ വീണു മരിച്ചു. യുവതികള്‍ പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിച്ച് കടലില്‍ വീഴുകയായിരുന്നു. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി-38) എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്ന പരിക്കുകളോടെ രക്ഷപ്പെട്ടു.

ALSO READ:തന്‍റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും; ആപ്പിളിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇലോൺ മസ്ക്

കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. സിഡ്നി സതര്‍ലന്‍ഡ് ഷെയറിലെ കുര്‍ണെലില്‍ അവധിയാഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. പിന്നാലെയായിരുന്നു അപകടം. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട റോഷ്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസിന്റെ ഹെലികോപ്റ്റര്‍ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

ALSO READ:ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയ്ക്ക് പുറത്താക്കുമെന്ന് സർക്കുലർ; പ്രതിഷേധം കടുപ്പിച്ച് വിമത വിഭാഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News