
കാസർകോഡ് പള്ളിക്കരയിൽ 2 യുവാക്കളെ കടലിൽ കാണാതായി. പൂച്ചക്കാട് ബീച്ചിനടുത്തായി കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കളെയാണ് കാണാതായത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ബാലുവിൻ്റെ മകൻ അംഗിത് (20), അബ്രഹാമിൻ്റെ മകൻ അപ്പു ടി അബ്രഹം (20 ) എന്നിവരെയാണ് കടലിൽ കാണാതായത്. കടലിൽ കുളിക്കാൻ ഇറങ്ങിയ നാല് പേരിൽ രണ്ടുപേരാണ് തിരയിൽപ്പെട്ടത്.
രണ്ടുപേരെ കാണാതായതോടെ കൂടെയുള്ളവർ കോസ്റ്റ് ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. കാറിൽ ബീച്ചിനരികിൽ എത്തിയ സംഘം 6 മണിയോടെയാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പ് അധികൃതരും നാട്ടുകാരും തെരച്ചിൽ നടത്തി.
ENGLISH SUMMARY: Two young men from Changanassery in Kottayam have gone missing after being caught in strong waves while bathing in the sea near Poochakkad Beach, Pallikkara, in Kasaragod district.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

