ഫിലിപ്പീൻസിൽ വീശിയടിച്ച് ‘ബാവി’; ഉരുൾ പൊട്ടലിൽ 15 ജീവനുകൾ പൊലിഞ്ഞു

thyphoon bavi

ഫിലിപ്പീൻസിൽ അതിശക്തമായ ബാവി ചുഴലിക്കാറ്റ് വീശിയടിച്ചു. ഇതിനെത്തുടർന്നുണ്ടായ മഴയിലും ഉരുൾപൊട്ടലിലുമായി 15 ജീവനുകൾ പൊലിഞ്ഞു. തായ്‌വാൻ, ചൈന തുടങ്ങിയ രാജ്യങ്ങളും കനത്ത ജാഗ്രതയിലാണ്. പതിറ്റാണ്ടുകൾക്ക് ശേഷം മേഖലയിൽ ഉണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നാണ് ബാവി.

ഫിലിപ്പീൻസിലെ തെക്കൻ ദ്വീപായ മിൻഡനാവോയിലാണ് ചുഴലിക്കാറ്റ് കാരണം കനത്ത നാശനഷ്ടമുണ്ടായത്. ജപ്പാനിലെ ഒക്കിനാവ പ്രവിശ്യയിൽ ഉൾപ്പെടുന്ന ഇഷിഗാക്കി ദ്വീപുകളിൽ മണിക്കൂറിൽ 144 കിലോമീറ്റർ വേ​ഗതിയിലാണ് കാറ്റ് വീശിയത്. കനത്ത മഴയും കൂടെ ആയതിനാൽ വിമാന ഫെറി സർവീസുകൾ നിർത്തിെവെച്ചിരിക്കുകയാണ്. മന്നൂറിലധികം അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കിയതായി തായ്വാൻ അറിയിച്ചിട്ടുണ്ട്.

Also read : ഹോർമുസ് കടലിടുക്ക് എല്ലാവർക്കും തുറന്നുകൊടുക്കണമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണം; ആവശ്യവുമായി യുഎസ്

കാറ്റിൻ്റെ വേ​ഗത ചിലയിടങ്ങളിൽ 198 കിലോമീറ്റർ വരെ എത്തിയേക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് ചൈനയിലെ വെൻഷൂ നഗരത്തിൽ തീരം തൊടുമെന്നാണ് പ്രവചനം. നാശം വിതച്ച പ്രദേശങ്ങളിലെല്ലാം യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നത്. മലയോര മേഖലയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News