അങ്ങാടിയിൽ തോറ്റതിന് അമ്മയോട്; മത്സരത്തിൽ പരാജയപ്പെട്ട പാക് താരം ഇന്ത്യക്കാരനോട് മോശമായി പെരുമാറി, വീഡിയോ

u-19-davis-cup-india-pak-shake-hand

U16 ഡേവിസ് കപ്പില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന്റെ വൈറല്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മത്സരത്തിൽ തോറ്റ പാക് താരം ഇന്ത്യന്‍ എതിരാളിയോട് മോശമായി പെരുമാറുന്നതാണ് വീഡിയോയിലുള്ളത്. ശനിയാഴ്ച കസാക്കിസ്ഥാനിലെ ഷിംകെന്റില്‍ നടന്ന ഏഷ്യ- ഓഷ്യാനിയ ജൂനിയര്‍ ഡേവിസ് കപ്പ് (U-16) ടൂര്‍ണമെന്റില്‍ 11-ാം സ്ഥാനത്തേക്കുള്ള പ്ലേഓഫ് മത്സരത്തിലാണ് സംഭവം.

മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 2-0 ന് പരാജയപ്പെടുത്തി. സിംഗിള്‍സ് മത്സരങ്ങളില്‍ പ്രകാശ് സരനും തവീഷ് പഹ്വയും നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയങ്ങള്‍ നേടുകയും ഇന്ത്യയുടെ ഫൈനല്‍ സ്റ്റാന്‍ഡിംഗ് ഉറപ്പിക്കുകയും ചെയ്തു. പാകിസ്ഥാന്‍ കളിക്കാരന്‍ ഇന്ത്യന്‍ എതിരാളിയോട് ആക്രമണോത്സുക ആംഗ്യം കാണിക്കുകയും അദ്ദേഹത്തെ തള്ളുകയും ചെയ്യുന്ന വീഡിയോ ഈ മത്സരം കഴിഞ്ഞ് മൂന്നാം ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. പാക് താരത്തിന്റെ പെരുമാറ്റം അനാദരവും സ്പോർട്സ്മാൻ സ്പിരിറ്റിന് വിരുദ്ധവുമാണെന്ന് വ്യാപക വിമർശനം ഉയർന്നു.

Read Also: റിഷഭ് പന്തിന് 30 ലക്ഷം പിഴ; കുറഞ്ഞ ഓവര്‍ നിരക്ക് വിനയായി

ഈ വീഡിയോ ഓണ്‍ലൈനില്‍ കടുത്ത വിമര്‍ശനത്തിന് കാരണമായി. സംയമനം പാലിച്ചതിനും കളിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചതിനും ഇന്ത്യന്‍ കളിക്കാരനെ നിരവധി പേർ പ്രശംസിച്ചു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News