അണ്ടർ 20 ലോകകപ്പ്: അർജൻ്റീനയെ തകർത്ത് നൈജീരിയ

അണ്ടർ 20 ലോകകപ്പിൽ അർജൻ്റീനയെ അട്ടിമറിച്ച് നൈജീരിയ. ഇതോടെ അർജൻ്റീന ആതിഥ്യം വഹിക്കുന്ന ലോകകപ്പിൽ ക്വാർട്ടർ പോലും കാണാതെ ടീം പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നൈജീരിയയുടെ വിജയം. അറുപത്തിയൊന്നാം മിനുട്ടിൽ മുഹമ്മദ് ആണ് ആദ്യം അർജൻ്റീനയുടെ വലകുലുക്കിയത്. തൊണ്ണൂറാം മിനുട്ടിൽ ഹലിരു സാകി നൈജീരിയയുടെ ലീഡ് ഉയർത്തി. ഇക്വഡോർ – ദക്ഷിണ കൊറിയ മത്സരത്തിലെ വിജയികളെയാവും നൈജീരിയ നേരിടുക.

Also Read: പാഠപുസ്തകങ്ങളിൽ നിന്ന് ജനാധിപത്യം വെട്ടിനിരത്തി; ശാസ്ത്രത്തിനോടുള്ള കലിപ്പും തുടരുന്നു

അതേ സമയം , അർജൻ്റീന ഈ ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. അവസാനഘട്ടത്തിൽ ടൂർണമെൻ്റ് ഇന്തോനേഷ്യയിൽ നിന്നും അർജൻ്റീനയിലേക്ക് മാറ്റിയതാണ് ടീമിന്തുണയായത്. ആതിഥേയർ എന്ന നിലയിലാണ് ഇത്തവണ അർജൻ്റീന ടൂർണമെൻ്റ് കളിച്ചത്. എന്നാൽ കിട്ടിയ അവസരം മുതലാക്കാൻ അർജൻ്റീനക്കായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe