
സിപിഐഎം കായംകുളം സ്ഥാനാർഥി യു പ്രതിഭയ്ക്ക് നേരെ അധിക്ഷേപ പരാമർശം നടത്തിയ യുഡിഎഫ് മണ്ഡലം കൺവീനർ എ ഇർഷാദിന്റെ പ്രവർത്തിയെ ശക്തമായി അപലപിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. വികസനം സംബന്ധിച്ച് കേരളത്തിലെ പ്രതിപക്ഷത്തിന് സംസാരമില്ല എന്നാൽ രാഷ്ട്രീയം ഉന്നയിക്കുന്നതിന് പകരം സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് എം ശിവപ്രസാദ് വിമർശിച്ചു. ആക്രമണങ്ങളിലൂടെ തോൽപ്പിക്കാൻ കഴിയുമോ എന്നാണ് യുഡിഎഫ് പരിശോധിക്കുന്നത്. ലൈംഗിക ആക്ഷേപങ്ങളിലൂടെ രാഷ്ട്രീയ പരമായി ഇല്ലാതാക്കാനും യുഡിഎഫ് ശ്രമിക്കുന്നു. ഏറ്റവും മലീമസമായ രാഷ്ട്രീയമാണ് ഇന്ന് യു ഡി എഫ് നടത്തുന്നത് എന്നും എം ശിവപ്രസാദ് കൂട്ടിച്ചേർത്തു.
Also read : തദ്ദേശഭരണത്തിലെ ടെക്‌നോളജി വിപ്ലവത്തിന്റെ അമരക്കാരൻ: ‘എം ബി രാജേഷ്’ എന്ന നേതാവിന്റെ ജൈത്രയാത്ര
ശരീര സൗന്ദര്യം വിൽപ്പനക്ക് വെച്ചാണ് യു പ്രതിഭ സ്ഥാനാർഥിയായി നിൽക്കുന്നത് എന്ന അധിക്ഷേപമാണ് എ ഇർഷാദ് കായംകുളത്തെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ വെച്ച് നടത്തിയത്. രാഷ്ട്രീയത്തിലേക്കും മറ്റ് പൊതുരംഗങ്ങളിലേക്കും വരുന്ന സ്ത്രീകളെയും പെൺകുട്ടികളെയും അടച്ചാക്ഷേപിക്കുന്ന രീതിയാണ് യുഡിഎഫ് മണ്ഡലം കൺവീനറുടെ ഭാഗത്തു നിന്നുമുണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

