
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് വനിതകള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 ഓവറില്‍ 117 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ഇന്ത്യന്‍ ബോളര്‍മാരില്‍ പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. പരുണികയാണ് കളിയിലെ താരം. ആയുഷി ശുക്ല രണ്ട് വിക്കറ്റെടുത്തു.
Read Also: രഞ്ജി ട്രോഫി; ബീഹാറിനെ കടപുഴക്കി കേരള ബോളർമാർ, കൂറ്റൻ ലീഡ്
ഇന്ത്യന്‍ ഓപണര്‍ ജി കമലിനി പുറത്താകാതെ അര്‍ധ സെഞ്ചുറി (56) നേടി. ഗൊംഗാദി തൃഷ 35 റണ്‍സെടുത്തു. ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ 45 റണ്‍സെടുത്ത ഡാവിന പെരിന്‍ ആണ് ടോപ് സ്‌കോറര്‍. രാവിലെ നടന്ന ആദ്യ സെമിയില്‍ ആസ്‌ത്രേലിയയെ പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ ഇടം കണ്ടെത്തിയത്. പ്രോട്ടീസിന്റെ ആദ്യ ഫൈനല്‍ പ്രവേശനമാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here