
ഫെബ്രുവരി 28 ന് ശേഷം യു എ ഇ താമസ വിസ കാലാവധി കഴിഞ്ഞവർക്ക് യു.എ.ഇയിലേയ്ക്ക് തിരിച്ചുവരാമെന്നു അധികൃതർ. ഫെബ്രുവരി 28 ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവർക്ക് മാർച്ച് 31 നകം തിരിച്ചുവരാം. വിമാനത്താവളങ്ങൾ അടച്ചതിന്റെ പേരിൽ മറ്റു രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണ് ഇളവ്. തിരിച്ചുവരാൻ പുതിയ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കുമെന്നും അധികൃതർ.
English Summary: UAE allows residents with visas expired after February 28 to return by March 31. Exemption applies to those stranded abroad due to airport closures. No new entry permit is needed; service is free.
Also read: ഒരു വയസ്സുകാരിയുടെ മരണം, കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മ
അതേസമയം, നെയ്യാർ ഡാം റിസർവയറിൽ യുവതി ചാടിയതായി സംശയം. വൈകിട്ട് 6 മണിയോടെയാണ് സംഭവം നടന്നത്. ടിക്കറ്റ് എടുത്ത് ഡാമിനുള്ളിൽ പ്രവേശിച്ച യുവതി പിന്നീട് റിസർവോയറിന് സമീപത്തേക്ക് പോകുകയായിരുന്നു എന്നാണ് വിവരം. യുവതിയുടെ മൊബൈൽ ഫോണും സ്കൂട്ടറും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രാഥമിക വിവരമനുസരിച്ച് തിരുവനന്തപുരം നേമം സ്വദേശിനിയായ ശരണ്യ എന്ന യുവതിയാണ് ഡാമിൽ ചാടിയതെന്നാണ് സംശയം. നെയ്യാർ ഡാം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




