ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം സ്വാഗതം ചെയ്ത് യു എ ഇയും സൗദിയും

ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം സ്വാഗതം ചെയ്ത് യു എ ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​ൻ. യു എ ഇ​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ബ്രി​ക്സ്​ നേ​തൃ​ത്വ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നുമാണ് യു എ ഇ പ്ര​സി​ഡ​ന്‍റ് ‘എ​ക്സി’​ൽ   കു​റി​ച്ചത്.

also read: സിംഹത്തിന്റെ കൂട്ടില്‍ അതിക്രമിച്ച് കയറി സാഹസികത കാണിക്കാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴക്ക്

അതേസമയം ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ബ്രിക്സിന് വലിയ പങ്കുണ്ടെന്നാണ് സൗദി വിദേശ‌ കാര്യ മന്ത്രി ഫൈസൽ ബിൻ ഫറാ രാജകുമാരൻ പറഞ്ഞത്.അംഗത്വം സ്വീകരിക്കുന്നതിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾ അടുത്ത വർഷം ജനുവരി മുതലാണ് നടപടികൾ പൂർത്തിയാക്കി ബ്രിക്സിൽ അംഗങ്ങളാവുക.

also read: ടീമിലെടുക്കും മുമ്പ് തിലകിനെ വളര്‍ത്തിക്കൊണ്ടുവരികയാണ് വേണ്ടത്; മുന്‍ ചീഫ് സെലക്ടര്‍

ജൊ​ഹാ​ന​സ്​​ബ​ർ​ഗി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ബ്രി​ക്സ്​ ഉ​ച്ച​കോ​ടി​യി​ലാ​ണ്​ അം​ഗ​ങ്ങ​ളുടെ  എ​ണ്ണം കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ത​ല​സ്ഥാ​ന​മാ​യ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിലാണ് രാജ്യങ്ങളെ ക്ഷണിച്ചത്. വ്യാപാര, സാമ്പത്തിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ബ്രിക്സ് കൂട്ടായ്മ ഇരട്ടിയായി വിപുലീകരിച്ചുള്ള പുതിയ പ്രഖ്യാപനം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News