റോഡുകളും ഓഫീസുകളും സജീവമായി; യുഎഇയിലെ ജനജീവിതം സാധാരണനിലയിലേക്ക്

ചരിത്രത്തിലെ ഏറ്റവും വലിയ മഴയും വെള്ളക്കെട്ടിനുമൊടുവിൽ പഴയ സ്ഥിതിയിലേക്ക് മടങ്ങി ദുബായ്. താമസ മേഖലകളിലെ വെള്ളകെട്ടിനു ശമനം ആയി തുടങ്ങി. ദിവസങ്ങൾക്ക് ശേഷം ഇവിടങ്ങളിലെ വെള്ളം ഇറങ്ങി തുടങ്ങി. മഴയെ തുടർന്ന് ഉണ്ടായ ഓഫീസുകളിലെ അവധി കഴിഞ്ഞ് പൂർവ സ്ഥിതിയിലാകുകയാണ് . ജനജീവിതം സാധാരണമായി തുടങ്ങിയിട്ടുണ്ട്.

ALSO READ: സ്നേഹവും ആർദ്രതയും സാംസ്കാരിക നിലവാരവുമുള്ള വനിതയാണ് ടീച്ചർ, നടന്നത് കോൺഗ്രസിൻ്റെ സാംസ്കാരിക അധഃപതനം: ഗായത്രി വർഷ

അബൂദബി, ദുബൈ, റാസൽഖൈമ, അജ്മാൻ എന്നിവിടങ്ങളിലെ റോഡുകളിൽ കെട്ടിയ വെള്ളവും, ചളിയും മാറി ഗതാഗതം പഴയപടിയായിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലാ മേഖലയും സാധാരണ ജീവിതത്തിലേക്ക് മടങ്ങും. വിവിധ കൂട്ടായ്മകളുടെ ദുരിതാശ്വാസ പ്രവർത്തനവും സന്നദ്ധസേവനവും തുടരുന്നതും സഹായകമായി മാറുകയാണ്.

അതേസമയം ഈ മാസം 23 മുതൽ 25 വരെ ഷാർജയിലെ സ്‌കൂളുകൾക്ക് അനുയോജ്യമായ വിദ്യാഭ്യാസ രീതി സ്വീകരിക്കാൻ അനുമതി നൽകി. ഓൺലൈൻ പഠനമോ, നേരിട്ടുള്ള അധ്യയനമോ, രണ്ടും ചേർന്ന് ഹൈബ്രിഡ് രീതിയോ സ്‌കൂളുകൾക്ക് തെരഞ്ഞെടുക്കാം.

ALSO READ: യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി സഹകരണമേഖലയിലെ തട്ടിപ്പുകാരൻ, സംഭവം സഹോദരൻ പ്രസിഡന്റ് ആയ കാലത്ത്; വെളിപ്പെടുത്തലുമായി സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News