
യുഎഇയുടെ നിലപാടുകൾ കണക്കിലെടുക്കാതെയാണ് ഇറാൻ ആക്രമണം ആരംഭിച്ചതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എത്ര കാലം നീണ്ടുനിന്നാലും ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാനും പ്രതിരോധിക്കാനുമുള്ള പൂർണ്ണ ശേഷി യുഎഇക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: പശ്ചിമേഷ്യൻ സംഘർഷം: ഒരു കോടി ഇന്ത്യക്കാരുടെ ജീവന് ആശങ്ക സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ
രാജ്യത്തിന്റെ വ്യോമാതിർത്തി മുഴുവൻ സുരക്ഷിതമാക്കാൻ കഴിയുന്ന ഒന്നിലധികം ആധുനിക പ്രതിരോധ സംവിധാനങ്ങൾ നിലവിൽ സജ്ജമാണ്. മേഖലയിലെ സംഘർഷം ഒഴിവാക്കാൻ നയതന്ത്രപരമായ രീതിയിൽ യുഎഇ നേരത്തെ തന്നെ സജീവമായി ഇടപെട്ടിരുന്നു. എന്നാൽ ഇറാന്റെ ആക്രമണം തുടങ്ങിയതിന് ശേഷം ഇതുവരെ 755 ഡ്രോണുകൾ വിജയകരമായി തടഞ്ഞതായും 8 ക്രൂയിസ് മിസൈലുകൾ തകർത്തതായും വിദേശകാര്യ മന്ത്രി അറിയിച്ചു. സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾ തുടരുമ്പോഴും രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

