
യുഎഇ ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദുബായ് പരിസ്ഥിതി, കാലാവസ്ഥ മാറ്റ അതോറിറ്റിയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും പരസ്പര സഹകരണത്തിനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചു. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും ലോക കാലാവസ്ഥാ മാറ്റ പ്രവര്‍ത്തനങ്ങളുമായി യോജിക്കുന്നതിനുമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് കരാര്‍ . യു എ ഇ ഫെബ്രുവരി നാലിനാണ് ദേശീയ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.
ദുബായ് ജി.ഡി.ആര്‍.എഫ്.എ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മുഹമ്മദ് ബിന്‍ താനിയും ചേര്‍ന്നാണ് സഹകരണ കരാര്‍ ഒപ്പുവെച്ചത്. ജി.ഡി.ആര്‍.എഫ്.എ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഉടമ്പടി നടന്നത്.
ALSO READ:
ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റിയുമായുള്ള ഈ ഉടമ്പടി ദുബായുടെ സുസ്ഥിര ഭാവിയെ അനുസരിച്ചുള്ള പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ വകുപ്പിന്റെ പ്രതിബദ്ധത ഉറപ്പാക്കുന്നുവെന്ന് ജിഡിആര്‍എഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.
‘ദുബായ് സുസ്ഥിരത മാനദണ്ഡങ്ങളില്‍ ഒരു ആഗോള മാതൃകയായി മാറുന്നതിനും കാലാവസ്ഥാ മാറ്റ വെല്ലുവിളികള്‍ നേരിടുന്നതിനുമുള്ള നൂതന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ദുബായ് പരിസ്ഥിതി, കാലാവസ്ഥാ മാറ്റ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മുഹമ്മദ് ബിന്‍ താനി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here