
യു എ ഇയുടെ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ സര്‍വീസ് അടുത്ത വര്‍ഷം ആരംഭിക്കും. പാസഞ്ചര്‍ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ യു എ ഇയിലെ വിവിധ എമിറേറ്റുകള്‍ തമ്മിലുള്ള യാത്രാസമയം പകുതിയാകും. രാജ്യത്തെ ഏറ്റവും വലിയ തന്ത്രപ്രധാന ഗതാഗത പദ്ധതികളിലൊന്നാണ് ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ സര്‍വീസ്.
യു എ ഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ യാത്രാസേവനങ്ങള്‍ 2026ല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റെയില്‍വേ ശൃംഖലയുടെ പുരോഗതിയെ കുറിച്ച് അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി, ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ അറിയിച്ചതായി ഇത്തിഹാദ് റെയില്‍ സി ഇ ഒ ഷാദി മാലിക് അറിയിച്ചു. സൗദി അറേബ്യന്‍ അതിര്‍ത്തിയില്‍ നിന്ന് ഫുജൈറ വരെ പോകുന്ന ഇത്തിഹാദ് റെയില്‍ ലൈന് 900 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.
Read Also: ഒമാനില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
രാജ്യത്തെ പ്രധാന 11 നഗരങ്ങളെ കോര്‍ത്തിണക്കിയാവും റെയില്‍. 2016ല്‍ ഇത്തിഹാദ് റയില്‍ വഴി ചരക്ക് നീക്കം തുടങ്ങിയെങ്കിലും കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തനം പൂര്‍ണതോതിലായത്. ഇതിന് പിന്നാലെയാണ് പാസഞ്ചര്‍ സര്‍വീസിന്റെ പ്രഖ്യാപനവുമുണ്ടായത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ട്രെയിനിന് 400 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടാവും. 2030 ഓടെ മൂന്ന് കോടി അറുപത് ലക്ഷം പേര്‍ക്ക് ഇത് വഴി യാത്രാസൗകര്യമൊരുക്കാന്‍ ആകുമെന്നാണ് കണക്കാക്കുന്നത്. അബൂദബിയില്‍നിന്ന് ദുബൈയിലേക്കും ദുബൈയില്‍ നിന്ന് ഫുജൈറയിലേക്കും 50 മിനുട്ടില്‍ എത്താന്‍ കഴിയും. നിലവില്‍ കാറില്‍ യാത്രചെയ്യുന്നവര്‍ക്കു പോലും ഇതിന്റെ ഇരട്ടി സമയം വേണ്ടിവരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

