യു.എ.ഇ ദുബായ് ഭരണാധികാരിയുടെ നിർദേശപ്രകാരം ഗാസയില്‍ ഭക്ഷണമെത്തിക്കാൻ 4.3 കോടി ദിര്‍ഹം

ഗാസയ്ക്ക് വീണ്ടും യു.എ.ഇ.യുടെ സഹായം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഗാസയിൽ സഹായമെത്തിച്ചത്. 4.3 കോടി ദിർഹമാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സ് വഴി ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യസഹായമെത്തിക്കാൻ സംഭാവന നൽകി. യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ചാണ് സഹായമെത്തിക്കുന്നത്.

ALSO READ: കുവൈറ്റില്‍ വിസനിയമ ലംഘകര്‍ക്ക് വിസ പുതുക്കുന്നതിന് അവസരം

എം.ബി.ആർ.ജി.ഐ.യും ഡബ്ല്യു.എഫ്.പി.യും തമ്മിലുള്ള സഹകരണം ആരംഭിച്ചത് 2021 മുതലാണ്. ഗാസയ്ക്കുള്ള സഹായത്തോടെ ഡബ്ല്യു.എഫ്.പി.യിലേക്ക് എം.ബി.ആർ.ജി.ഐ. നൽകിയ സംഭാവന 23 കോടി ദിർഹമായി. ഗാസയ്ക്ക് സഹായം നൽകുന്ന പ്രഖ്യാപനം നടന്നത് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ്. ഭക്ഷണം 10 ലക്ഷത്തോളം പേരിലേക്ക് എത്തിക്കാനാണ് നീക്കം. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗെർഗാവി, ഡബ്ല്യു.എഫ്.പി. എക്സിക്യുട്ടീവ് ഡയറക്ടർ സിനി മക്കെയ്നുമാണ് കരാറിൽ ഒപ്പിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here