യു എ ഇ സ്വദേശിവത്കരണം കൂടുതല്‍ ഊര്‍ജിതമാക്കുന്നു

യു എ ഇ സ്വദേശിവത്കരണം കൂടുതല്‍ ഊര്‍ജിതമാക്കുന്നു. കൂടുതല്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ യു എ ഇ തീരുമാനിച്ചു. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു സ്വദേശിയെ നിയമിക്കണം. മാനവ വിഭവ സ്വദേശി വല്‍ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Also Read: ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ ആഴ്ച ഏതെന്ന് അറിയണ്ടേ?

2024, 2025 വര്‍ഷങ്ങളില്‍ ഓരോ സ്വദേശിയെ വീതം നിയമിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. നിലവില്‍ 50 ന് മുകളില്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു സ്വദേശിവത്കരണം നിര്‍ബന്ധമായിരുന്നത്. 14 മേഖലകളിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആണ് പുതിയ നിയമം ബാധകമാകുന്നത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയവയാണ് ഈ പതിനാലു മേഖലകളില്‍ ഉള്‍പ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News