യു എ ഇയിൽ പുതിയ മാധ്യമ നിയന്ത്രണ നിയമം പ്രഖ്യാപിച്ചു

UAE Media Council

യു എ ഇയിൽ പുതിയ മാധ്യമനിയന്ത്രണ നിയമം പ്രഖ്യാപിച്ചു. വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന എല്ലാ മാധ്യമപ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന നിയമം മീഡിയ കൗൺസിലാണ് അവതരിപ്പിച്ചത്.തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, അനധികൃതമായ ആരോഗ്യ പരസ്യങ്ങൾ എന്നിവ തടയുന്നതിനും ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമാണ് യു എ ഇയിൽ പുതിയ മാധ്യമനിയന്ത്രണ നിയമം പ്രഖ്യാപിച്ചത്.

ഇതോടൊപ്പം ഉള്ളടക്കം നിരീക്ഷിക്കാനുള്ള പ്ലാറ്റ്ഫോമും അധികൃതർ ആരംഭിച്ചു. നിയമലംഘകർക്ക് 20 ലക്ഷം ദിർഹം വരെ പിഴ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ ശിക്ഷകൾ ലഭിക്കും. അതേസമയം ഇനി വ്യക്തികൾക്ക് പ്രത്യേക നിബന്ധനകളോടെ സ്വന്തം മാധ്യമസ്ഥാപനങ്ങൾ തുടങ്ങാനാകും.

Also Read: ഭരണ ഡിജിറ്റൽ മികവ് : ജി ഡി ആർ എഫ് എ ദുബായിക്ക് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ

.രാജ്യത്ത് നേരത്തേ നിലവിലുണ്ടായിരുന്ന പഴയ നിയമങ്ങൾക്കു പകരമായി മാധ്യമ രംഗത്തെ പുതുമകളും സാങ്കേതിക മാറ്റങ്ങളും ഉൾക്കൊള്ളുന്ന രീതിയിലാണ് പുതിയ നിയമം രൂപകൽപന ചെയ്തത്. ഈ നിയമം വിവിധ മാധ്യമങ്ങളിലെയും വ്യക്തികളിലെയും പ്രവർത്തനങ്ങൾ ഏകീകരിച്ച് നിയന്ത്രിക്കും. ഒരേ സമയം നിയന്ത്രണവും പ്രോത്സാഹനവുമാണ് നിയമം ലക്ഷ്യമിടുന്നത്.

ദേശീയ അസ്തിത്വം സംരക്ഷിക്കുക, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്, പരസ്യങ്ങൾ വ്യക്തമായി തിരിച്ചറിയാവുന്നതായിരിക്കണം, അനധികൃത ആരോഗ്യ പരസ്യങ്ങൾ നിരോധിക്കണം എന്നിങ്ങനെയുള്ള വളരെ കർശനമായ മാനദണ്ഡങ്ങളാണ് കൗൺസിൽ പുറത്തിറക്കിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News