എല്ലാ മേഖലകളിലും 2024 യുഎഇക്ക് മാറ്റങ്ങളുടെ വർഷം

2024 ലെ യുഎഇയിൽ നിരവധി മാറ്റങ്ങളും വികസനങ്ങളുമാണ് ആണ് വരാൻ പോകുന്നത്. പുതുവർഷത്തിൽ പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകളെ വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കും. ഇത്തിഹാദ് എയർവേയ്സ് കൊവിഡ് കാലത്ത് നിർത്തിവച്ച അബുദാബി–കോഴിക്കോട്, അബുദാബി–തിരുവനന്തപുരം സർവീസ് പുനരാരംഭിക്കും.

രാജ്യം രണ്ടാം ഘട്ട സ്വദേശിവൽക്കരണത്തിലേക്കു യുഎഇ കടക്കും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം.സ്വകാര്യ സ്കൂളുകളിൽ ഈ വർഷം മുതൽ സ്വദേശിവൽക്കരണം നിർബന്ധം. 20 ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ ഈ വർഷം മുതൽ ഒരു സ്വദേശിയെ നിയമിക്കണം. നിലവിൽ 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനിയിൽ 2022 മുതൽ വർഷത്തിൽ 2% സ്വദേശിവൽക്കരണം ആരംഭിച്ചിരുന്നു. 5 വർഷംകൊണ്ട് ഇത് 10% ആക്കും.

ALSO READ: പുതുവത്സരാഘോഷം; തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കുമെന്ന് കമ്മീഷണർ

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്തേക്ക് ഒരു വനിതാ സഞ്ചാരിയെ അയയ്ക്കാൻ ഒരുങ്ങുന്നതും അടുത്ത വർഷമാണ്.  100% സ്വദേശി ശാസ്ത്രജ്ഞർ പ്രാദേശികമായി വികസിപ്പിച്ച ബഹിരാകാശ റോവർ ചന്ദ്രനിലേക്ക് കുതിക്കും. ഭൗമനിരീക്ഷണത്തിന് മേഖലയിലെ ഏറ്റവും ശക്തമായ ഇമേജിങ് ഉപഗ്രഹം വിക്ഷേപിക്കും. ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിൽ പാസഞ്ചർ സർവീസ് തുടങ്ങിയേക്കും. യുഎഇ–ഒമാൻ റെയിലിന്റെയും അബുദാബി നഗരത്തിലെ ട്രാം പദ്ധതിക്കും തുടക്കമിടും.

സാമ്പത്തിക രംഗത്തെ പുതിയ സംഭവ വികാസങ്ങളും പ്രവണതകളും ചർച്ച ചെയ്യുന്ന ലോക ഇസ്‌ലാമിക് സാമ്പത്തിക ഫോറം അബുദാബിയിൽ നടക്കും.ലോകത്തിലെ ഏറ്റവും വലിയ ഓട്ടണമസ് റേസിങ് ലീഗിന് അബുദാബി ആതിഥ്യം വഹിക്കും.

അബുദാബി, ദുബായ്, ഷാർജ അൽഐൻ എന്നിവയെ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ സർവീസിന്റെ ഡിസൈനിങ് ജോലിയും ആരംഭിക്കും. അക്ഷർധാം മാതൃകയിൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത മാതൃകയിലുള്ള ക്ഷേത്രം അബുദാബിയിൽ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും.

ALSO READ: കേരളം വീണ്ടും മാതൃക, രാജ്യത്ത് ഇതാദ്യം; പുതുവര്‍ഷം പുത്തന്‍ പദ്ധതികളുടെ വര്‍ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here