യു എ ഇയിലെ പൊതുപ്രവര്‍ത്തകന്‍ കൊച്ചു കൃഷ്ണന്‍ അന്തരിച്ചു

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സീനിയര്‍ അംഗവും, കേരള പ്രവാസി ക്ഷേമനിധി മുന്‍ ഡയറക്ടറും, മാസ് ഷാര്‍ജയുടെ നേതാവും, യു.എ.ഇ.യിലെ അറിയപ്പെടുന്ന സാമൂഹ്യ, സാംസ്‌ക്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൊച്ചു കൃഷ്ണന്‍ നിര്യാതനായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.

ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു.72 വയസായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ്. കൈരളി ടി വി യു എ ഇ കോഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുള്ള കൊച്ചു കൃഷ്ണന്‍ പൊതുജനാധിപത്യ വേദികളിലും സംഘടനാ നേതൃത്വത്തിലും നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ്. സംസ്‌കാരം നാളെ രാവിലെ തിരുവനന്തപുരത്ത് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News