റമദാൻ പ്രമാണിച്ച് 1295 തടവുകാർക്ക് മോചനം; ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

Ramadan Pardon

റമദാൻ പ്രമാണിച്ച് തടവുകാർക്ക് മോചനം അനുവദിച്ച് യുഎഇ ഭരണാധികാരികൾ. നല്ലപെരുമാറ്റം കാഴ്ചവെച്ച തടവുകാരുടെ മോചനത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. മാപ്പുനൽകിയവരുടെ പിഴ ഉൾപ്പെടെ ഏറ്റെടുക്കും. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ ഭരണാധികാരികൾ ഉത്തരവിട്ടത്.

1295 തടവുകാരെ മോചിപ്പിക്കാൻ യുഎഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. 1518 പേരെ മോചിപ്പിക്കാൻ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്‌ബിൻ റാഷിദ്‌ അൽ മകത്തു്മും 707 പേരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാര ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസിമിയും അജ്മാനിലെ ജയിലുകളിൽ നിന്ന് 207 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമിയും 111 പേരെ വിട്ടയക്കാൻ ഫുജൈറ ഭരണാധികാരിയും ഉത്തരവിട്ടു.

Also Read: പ്രവാസ ലോകത്തെ  വാണിജ്യ- വ്യവസായ രംഗത്തെ പ്രതിഭകളെ അവാർഡുകൾ നൽകി ആദരിച്ച്  കൈരളി ടിവി 

റാസൽഖൈമ 506 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ ആൽഖാസിമിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യുഎഇ ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി.

നല്ലപെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് വഴി ഒരുങ്ങിയിരിക്കുന്നത്. തടവുകാർക്ക് അവരുടെ ജീവിതത്തിൽ പുതിയ അധ്യായം ആരംഭിക്കാൻ അവസരമൊരുക്കുന്നതോടൊപ്പം കുടുംബങ്ങളുടെയും സമൂഹത്തിെന്റേയും ഉന്നമനത്തിന് ക്രിയാത്മകമായ സംഭാവന ചെയ്യാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഭരണാധികാരികൾ വ്യക്തമാക്കി. ഇവരുടെ പിഴതുക ഏറ്റെടുക്കും. തടവുകാർക്ക് എത്രയും പെട്ടന്ന് കുടുബങ്ങളുടെ അടുത്തെത്താനുളള സാഹചര്യം ഒരുക്കാൻ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News