കൂടുതൽ പഠനാവസരം; 11 പുതിയ സർക്കാർ സ്‌കൂളുകൾക്ക് തുടക്കമിട്ട് യു എ ഇ

കൂടുതൽ കുട്ടികൾക്ക് പഠനാവസരം ഒരുക്കുന്നതിൻറെ ഭാഗമായായി യു എ ഇയിൽ 11 പുതിയ സർക്കാർ സ്‌കൂളുകൾ കൂടി തുറന്നു. യു എ ഇ വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സയിദ് ആൽ നഹ്‌യാനാണ് ഇക്കാര്യം അറിയിച്ചത്. 28,000 കുട്ടികൾക്കുള്ള പഠന സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്.

ALSO READ: ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

ലബോറട്ടറികൾ, കായിക-കലാ പ്രവർത്തനങ്ങൾക്കുള്ള സംവിധാനങ്ങൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയും പൂർണമായും പരിസ്ഥിതി സൗഹൃദ രീതിയിലുമാണ് സ്കൂൾ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ സ്‌കൂളുകളിലും 86 ക്ലാസ്മുറികളാണുള്ളത്. സായിദ് എജുക്കേഷനൽ കോംപ്ലക്‌സ് പദ്ധതിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ മികവുറ്റതാക്കാനും ഇത് ലക്ഷ്യമിടുന്നു. യു എ ഇ പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ്‌ ഇത്തരമൊരു സംരംഭം ആരംഭിച്ചത്. അതേസമയം ഫുജൈറയിൽ ആരംഭിച്ച പുതിയ സ്‌കൂളിൽ ശൈഖ് മൻസൂർ കഴിഞ്ഞ ദിവസം സന്ദർശിക്കുകയും ചെയ്തു.

ALSO READ: കോ‍ഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാ‍ഴ്ചയും അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News