
വിസ നയത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ വരുത്തി യുഎഇ. ആറ് രാജ്യങ്ങളുടെ വീസ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ഓണ്‍ എറൈവല്‍ വീസ ലഭിക്കും. സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളുടെ വീസയോ റസിഡന്‍സ് പെര്‍മിറ്റോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്കാണ് ഓണ്‍ എറൈവല്‍ വീസ അനുവദിച്ചത്.
ALSO READ: ഇടത് വിരുദ്ധതയുടെ അന്ധകാരം കോൺഗ്രസിനെ കേരള വിരുദ്ധതയിലേക്ക് എത്തിച്ചിരിക്കുകയാണ്: വി കെ സനോജ്
നേരത്തെ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, യുകെ എന്നിവിടങ്ങളുടെ വീസയുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം. രാജ്യത്തെ എല്ലാ എന്‍ട്രി പോയിറ്റുകളില്‍ നിന്നും ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വീസ നല്‍കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യൂരിറ്റി അറിയിച്ചു. പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി നിര്‍ബന്ധമാണ്. എന്‍ട്രി പോയന്റില്‍ വച്ചുതന്നെ വീസ ഫീസും നല്‍കണം.
ALSO READ: സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് കാരവന്‍ പാര്‍ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
ഇന്ത്യയുമായുള്ള യുഎഇയുടെ ദീര്‍ഘകാല ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് നടപടി. യോഗ്യരായ ഇന്ത്യന്‍ പൗരന്മാരുടെയും കുടുംബങ്ങളുടെയും സഞ്ചാരം സുഗമമാക്കുകയും അവര്‍ക്ക് യുഎഇയില്‍ ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനുമുള്ള പുതിയ സാധ്യതകള്‍ തേടാന്‍ അവസരമൊരുക്കുകയുമാണ് പുതിയ വീസ ഇളവിലൂടെ യുഎഇ ലക്ഷ്യമിടുന്നതെന്നും ഐസിപി വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here