‘ഒറ്റപ്പേരുള്ളവർ ഇനി ഇങ്ങോട്ട് വരണ്ട’; പാസ്സ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് മുന്നറിയിപ്പുമായി യുഎഇ

ഒറ്റപ്പേരു മാത്രം രേഖപ്പെടുത്തിയ പാസ്സ്പോർട്ടുകൾ ഇനി സ്വീകാര്യമല്ലെന്ന് യുഎഇയുടെ മുന്നറിയിപ്പ്. വിമാനക്കമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി യുഎഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ. ഒറ്റപ്പേരു മാത്രമാണ് പാസ്സ്പോർട്ടിലുള്ളതെങ്കിൽ യാത്രാനുമതി നൽകില്ലെന്നാണ് മുന്നറിയിപ്പ്. സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർക്കാവും ഇത് സംബന്ധിച്ച വിളക്കുകൾ ബാധകമാകുന്നത്. നിലവിൽ യുഎഇ റെസിഡന്റ് വിസയുള്ള ഒറ്റപ്പേരുകാർക്ക് ഈ മാറ്റം ബാധകമായിരിക്കില്ല.

Also Read; ഡ്രസിംഗ് റൂമില്‍ പുകവലിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍; സംഭവം ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തായ ശേഷം

പാസ്സ്പോർട്ടിൽ സർ നെയിം, ഗിവൺ നെയിം എന്നീ രണ്ട് വിഭാഗങ്ങളാണുള്ളത്. ഇവയിൽ ഏതെങ്കിലും ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയിട്ടുള്ളുവെങ്കിൽ അനുമതി നിഷേധിക്കപ്പെടും. മറിച്ച് സർ നെയിം, ഗിവൺ നെയിം എന്നീ രണ്ടിടങ്ങളിൽ ഏതെങ്കിലുമൊരിടത്ത് രണ്ട് പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവേശനാനുമതി ലഭിക്കും. ഗിവൺ നെയിം എഴുതി സർ നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതിരുന്നാലോ സർ നെയിം എഴുതി ഗിവൺ നെയിം ചേർക്കാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ബോധവൽക്കരണം ലക്ഷ്യമാക്കിയാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

Also Read; ഓപ്പറേഷൻ അജയ്; മൂന്നാം വിമാനം ദില്ലിയിലെത്തി

അതേസമയം പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ രണ്ടാം പേര് പറഞ്ഞിട്ടുണ്ടെങ്കിൽ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News