സ്ക്രീൻഷോട്ട് പോലും വാട്‍സാപ്പിലൂടെ പങ്കുവയ്ക്കരുത്, പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം

whatsapp alert

വാട്‍സാപ്പ് ഉപയോഗിക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം. വാട്‍സാപ്പ് ​ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിലൂടെ വരുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവയ്ക്കുന്നത് സൈബർ നിയമലംഘനങ്ങളിൽ ഉൾപ്പെടുത്തുമെന്നാണ് നിയമവി​ദ​ഗ്ദർ അറിയിക്കുന്നത്. അതിനാൽ യുഎഇയിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

വാട്‍സാപ്പിലൂടെ ഇത്തരം വിവരങ്ങൾ പ്രചരിപ്പിച്ചതിന് യുഎഇയിൽ നിരവധിയാളുകളെയാണ് അറസ്റ്റ് ചെയ്തത്. ഡിജിറ്റൽ സന്ദേശങ്ങൾ പ്രസിദ്ധീകരിച്ചതിനും പ്രചരിപ്പിച്ചതിനും 25 പേരെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും നിയമവിദ​ഗ്ദ‌ർ അറിയിച്ചു. ഇത്തരം വീഡിയോ സന്ദേശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും ദേശീയ പ്രതിരോധ നടപടികളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതുമാണെന്നും യുഎഇ അറ്റോർണി ജനറൽ ഹമദ് അൽ ഷംസി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം ( 64 ലക്ഷം – 1.28 കോടി രൂപ )വരെ പിഴ അടയ്ക്കേണ്ടി വരും. സൈബർ കുറ്റകൃത്യ നിയമത്തിലെ ആർട്ടിക്കിൾ 53 അനുസരിച്ച്, ഗ്രൂപ്പുകളിൽ നിയമവിരുദ്ധമായ സന്ദേശങ്ങളെത്തിയത് ശ്രദ്ധയിൽപ്പെട്ടാൽ അഡ്‌മിൻമാർ ഉടൻതന്നെ അത്തരം വിവരങ്ങൾ നീക്കം ചെയ്യേണ്ടതാണ്. ഇത്തരം സന്ദേശങ്ങൾ പ്രോത്സാഹിപ്പിച്ചാൽ അഡ്‌മിൻമാരും നിയമക്കുരുക്കിലാകുമെന്നാണ് യുഎഇ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News