ക്രിക്കറ്റിലെ ഈ റെക്കോർഡ് യു എ ഇ വനിതകൾക്ക് സ്വന്തം; മഴ കണ്ട് കൂട്ടമായി ഔട്ട് ‘വരിച്ചു’, വമ്പൻ ജയം

uae-wome-cricket-team-retired-out-t20

ആദ്യ ഇലവനിലെ എല്ലാ താരങ്ങളെയും റിട്ടയേര്‍ഡ് ഔട്ടാക്കുന്ന അപൂർവ ‘നേട്ട’ത്തിന് ഉടമകളായി യു എ ഇ വനിതാ ക്രിക്കറ്റ് ടീം. ഖത്തറിനെതിരായ വനിതാ ടി20 ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ മത്സരമാണ് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യംവഹിച്ചത്. മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന ഘട്ടത്തിലാണ് ഈ സാഹസത്തിന് യു എ ഇ മുതിർന്നത്. മഴ പെയ്താൽ മത്സരം മാറുമെന്ന് കണ്ടായിരുന്നു ഇത്.

എല്ലാവരും ഔട്ടായി വേഗം ബോളിങ് ചെയ്ത് എതിർ ടീമിനെ ഓൾഔട്ടാക്കുകയെന്ന തന്ത്രമാണ് യു എ ഇ സ്വീകരിച്ചത്. ടെസ്റ്റിലേതുപോലെ ടി 20 ക്രിക്കറ്റില്‍ ഡിക്ലയറേഷന്‍ ചെയ്യാന്‍ സാധിക്കില്ലല്ലൊ. അതിനാൽ എല്ലാ താരങ്ങളെയും ഇങ്ങനെ പുറത്താക്കി. ഓരോ താരങ്ങളും പാഡണിഞ്ഞ് ഗ്രൗണ്ടിലെത്തുകയും ഉടനെ റിട്ടയര്‍ ചെയ്യുകയായിരുന്നു.

Read Also: സീസണിലെ അവസാന എൽ ക്ലാസിക്കോയ്ക്ക് മണിക്കൂറുകൾ; ജയം ഉന്നമിട്ട് റയലും ബാഴ്സയും

16 ഓവറില്‍ ഓപണിങ് വിക്കറ്റില്‍ 192 റണ്‍സ് കൂട്ടിച്ചേർത്ത വേളയിലാണ് മഴഭീഷണിയുണ്ടായതും കൂട്ടമായി ഔട്ട് വരിച്ചതും. ഓപണർമാരായ ഇഷ 55 പന്തില്‍ 113 റണ്‍സും തീര്‍ത്ഥ 42 പന്തില്‍ 74 റണ്‍സും നേടി. തുടർന്ന് ബാറ്റ് ചെയ്ത ഖത്തർ 11.1 ഓവറില്‍ 29 റണ്‍സ് സ്കോർ ബോർഡിൽ ചേർത്തപ്പോഴേക്കും എല്ലാവരെയും പുറത്താക്കാൻ യു എ ഇ ബോളർമാർക്ക് സാധിച്ചു. അങ്ങനെ യു എ ഇ 163 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News