ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമനം ചുമത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ യുഎപിഎ ചുമത്തുന്നത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ യുഎപിഎ ചുമത്തി റിപ്പോര്‍ട്ട് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News