കൊതുകുതിരിയുടെ ചിത്രം പങ്കുവെച്ച് ഉദയനിധി സ്റ്റാലിൻ; സനാതന ധർമ പരാമർശ നിലപാടിൽ മാറ്റമില്ലെന്ന് സൂചന

കൊതുകുതിരിയുടെ ചിത്രം പങ്കുവെച്ച് തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമ പരാമർശം വിവാദമായ സാഹചര്യത്തിൽ കൂടിയാണ് ഉദയനിധി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അടിക്കുറിപ്പുകൾ ഒന്നും ഇല്ലാതെയാണ് ചിത്രം പങ്കുവെച്ചത്. സനാതന ധർമം കൊതുകും മലേറിയയും പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വിമർശനം.

ALSO READ:സൺ പിക്ചേഴ്സിന്റെ വിജയാഘോഷം തീരുന്നില്ല; അണിയറ പ്രവർത്തകർക്ക് പ്രത്യേക സമ്മാനവുമായി കലാനിധി മാരൻ

അതേസമയം, പരാമർശത്തിൽ മാപ്പ് പറയണമെന്ന് വിവിധ കോണുകളിൽ നിന്നുയരുന്ന സാ​ഹചര്യത്തിലും നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് കൊതുകുതിരി പോസ്റ്റ് നൽകുന്നത്. വിവാദങ്ങൾക്കിടെ വീണ്ടും കൊതുകുതിരി ചിത്രം പോസ്റ്റ് ചെയ്തത് നിലപാടിൽ ഉറച്ചുനിൽക്കുന്നതിന്റെ സൂചനകൂടിയാണ് വിവരിക്കപ്പെടുന്നത്.

ALSO READ:ഭാരത് വിവാദം അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ; രാഹുൽ ഗാന്ധി

അതേസമയം പരാമർശത്തിൽ ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നുമായിരുന്നു ഉദയനിധിയുടെ പ്രതികരണം.പരാമർശത്തിൽ ഉറച്ചു നിൽക്കുമെന്നും ഏത് നിയമ പോരാട്ടത്തിനും തയാറാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News