മുംബൈ ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ഉദ്ധവ് പക്ഷത്തിന് അനുമതി

മുംബൈ ശിവാജി പാർക്കിൽ വാർഷിക ദസറ റാലി ടത്തുന്നതുമായി ബന്ധപ്പെട്ട് ഇരു ശിവസേനാ വിഭാഗങ്ങളും തമ്മിൽ നടന്ന തർക്കങ്ങൾക്കൊടുവിൽ ഉദ്ധവ് പക്ഷത്തിന് റാലിയ്ക്ക് അനുമതി നൽകി നഗരസഭ. ഷിൻഡെ വിഭാഗം അവകാശവാദത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ശിവാജി പാർക്കിൽ റാലി നടത്താൻ ഉദ്ധവ് സേനയ്ക്ക് ബിഎംസി അനുമതി നൽകിയത്.

ALSO READ: ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്ന് 212 ഇന്ത്യക്കാർ മടങ്ങിയെത്തി; സംഘത്തിൽ 11 മലയാളികളും

ഒക്ടോബർ 24ന് നടത്താൻ ദസറ റാലി സംഘടിപ്പിക്കാൻ ഇരു സേനാ വിഭാഗങ്ങളും അവകാശവാദം ഉന്നയിച്ചിരുന്നു, പോയവർഷത്തെ പോർവിളികളുടെ തനിയാവർത്തനത്തിനാണ് ഇക്കുറിയും കളമൊരുക്കിയത്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് ശിവാജി പാർക്ക് ഗ്രൗണ്ടിൽ വാർഷിക ദസറ പൊതു റാലി നടത്താൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയതോടെ വെല്ലുവിളികൾക്ക് വിരാമമായി.

ALSO READ: ഒറ്റക്കൈകൊണ്ട് സ്നേഹത്തിൽ പൊതിഞ്ഞ കുഞ്ഞുടുപ്പ് തുന്നി കുഞ്ഞു ചേട്ടൻ; അനിയത്തികുട്ടിക്ക് ചേട്ടന്റെ സമ്മാനം; വീഡിയോ

അതേസമയം ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനയുടെ ദസറ റാലി സൗത്ത് മുംബൈയിലെ ആസാദ് മൈതാനത്തോ ക്രോസ് മൈതാനത്തോ നടത്താനാണ് സാധ്യത. ഒരേ ദിവസം നടത്താനിരിക്കുന്ന രണ്ടു റാലികൾ ഇരുവിഭാഗങ്ങളുടെയും ശക്തി പ്രകടനവേദികളാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News