
2024 ലും മഹാവികാസ് അഖാഡി സഖ്യം തുടരുമെന്ന് ശിവസേനാ ഉദ്ദവ് വിഭാഗം. സഖ്യം തുടരുന്ന കാര്യത്തിൽ NCP നേതാവ് ശരദ് പവാർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഉദ്ദവ് വിഭാഗം നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ സഖ്യത്തിലെന്നേ പറയാൻ കഴിയൂവെന്നും ആഗ്രഹം കൊണ്ട് സഖ്യം തുടരില്ലെന്നും പവാർ പറഞ്ഞിരുന്നു. സഖ്യം തുടരുമെന്ന് വ്യക്തമാക്കിയ സഞ്ജയ് റാവത്ത് 2024 ലും ഒന്നിച്ച് മത്സരിക്കുമെന്ന് പറഞ്ഞു . ശരത് പവാറും ഉദ്ദവ് താക്കറെയും മഹാ വികാസ് അഖാഡിയുടെ പ്രധാന നേതാക്കളെന്നും ഉദ്ദവ് താക്കറെയുടെ വിശ്വസ്തനായ സഞ്ജയ് റാവത്ത് പറഞ്ഞു. അതോടൊപ്പം സീറ്റ് വിഭജനത്തിലടക്കം അനുനയം വേണമെന്നും പവാർ അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here