
ഗംഗയിൽ മുങ്ങിക്കുളിച്ചതു കൊണ്ട് പാപം കഴുകിക്കളയാൻ കഴിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ. അതേസമയം താക്കറെ സ്വയം ഒരു ഹിന്ദുവാണെന്ന് വിളിക്കാൻ ഭയപ്പെടുന്നുവെന്നാണ് ഷിൻഡെയുടെ പരിഹാസം. കുംഭമേളയിൽ കൊമ്പ് കോർക്കുകയാണ് ശിവസേന നേതാക്കൾ.
മഹാ കുംഭമേളയിൽ ഷിൻഡെയും കുടുംബവും ശിവസേന എംഎൽഎമാരും പങ്കെടുത്തിരുന്നു.അതേസമയം മഹാ കുംഭമേളയിൽ പങ്കെടുക്കാത്തതിന് താക്കറെയെ ഷിൻഡെ പരിഹസിച്ചു, താക്കറെ സ്വയം ഒരു ഹിന്ദുവാണെന്ന് വിളിക്കാൻ ഭയപ്പെടുന്നുവെന്നാണ് ഷിൻഡെയുടെ പരിഹാസം . എത്ര തവണ മുങ്ങി കുളിച്ചാലും മഹാരാഷ്ട്രയെ വഞ്ചിച്ചതിന്റെ പാപം കഴുകിക്കളയാൻ കഴിയില്ലെന്ന് ഉദ്ധവ് തിരിച്ചടിച്ചു.
മറാത്തി ഭാഷാ ഗൗരവ് ദിവസിന്റെ ഭാഗമായി നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കവെയാണ് , നവ ഹിന്ദുത്വവാദികൾ തന്റെ പാർട്ടിയെ ശ്രീരാമന്റെ പ്രാധാന്യം പഠിപ്പിക്കേണ്ടതില്ലെന്ന് പറഞ്ഞു കൊണ്ട് താക്കറെ ബിജെപിക്കെതിരെ തുറന്ന ആക്രമണം നടത്തിയത്.സ്വാതന്ത്ര്യസമരവുമായി ഒരു ബന്ധവുമില്ലാത്തവരുടെ കൈകളിലാണ് രാജ്യം എന്നത് നിർഭാഗ്യകരമാണെന്നും ബിജെപിയെ ആക്രമിച്ചുകൊണ്ട് താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയെയും മറാത്തിയെയും ഇല്ലാതാക്കാനും മുംബൈയുടെ പ്രാധാന്യം കുറയ്ക്കാനും വ്യവസായം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാനും ബിജെപി ശ്രമിക്കുന്നുണ്ടെന്നും താക്കറെ ആരോപിച്ചു.2022 ലെ പിളർപ്പിനുശേഷം, ശിവസേന നേതൃത്വത്തിനെതിരെ കലാപം നടത്താൻ ഷിൻഡെയും 39 എംഎൽഎമാരും 50 കോടി രൂപ വീതം കൈപ്പറ്റിയതായി ശിവസേന നേതാവ് ആരോപിച്ചു. ഷിൻഡെയുടെ വിമത നീക്കം താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here