അപമാനിക്കപ്പെട്ടെങ്കില്‍ ബിജെപി ഉപേക്ഷിക്കു, തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാം; ഗഡ്കരിയോട് ഉദ്ദവ് താക്കറേ

ശിവസേന (യുടിബി) അധ്യക്ഷന്‍ ഉദ്ദവ് താക്കറേ വീണ്ടും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് ബിജെപി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അപമാനിതനായെങ്കില്‍ ബിജെപി ഉപേക്ഷിച്ച് പ്രതിപക്ഷത്തേക്ക് വരുയെന്നും മഹാരാഷ്ട്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പുനല്‍കാം എന്നുമാണ് ഉദ്ദവ് പറഞ്ഞിരിക്കുന്നത്.

യാവാത്ത്മാള്‍ ജില്ലയിലെ ഒരു റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഉദ്ദവിന്റെ പരാമര്‍ശം.

ALSO READ:  പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ്; ഇന്ന് മോഹൻ ബഗാനെ നേരിടും

‘മുമ്പ് അഴിമതിയുടെ പേരില്‍ ബിജെപി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് കൃപാശങ്കര്‍ സിംഗിന്റെ പേരുവരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിനൊപ്പം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ നിതിന്‍ ഗഡ്കരിയുടെ പേരുമാത്രമില്ല. രണ്ടു ദിവസം മുമ്പ് ഗഡ്കരിയോട് ഞാന്‍ പറഞ്ഞു, ഇപ്പോഴും ആവര്‍ത്തിക്കുന്നു. നിങ്ങള്‍ അപമാനിക്കപ്പെട്ടെങ്കില്‍ ബിജെപി ഉപേക്ഷിച്ച് മഹാവികാസ് അഘാഡി സഖ്യത്തില്‍ ചേരു. വിജയം ഞങ്ങള്‍ ഉറപ്പു നല്‍കാം. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നിങ്ങളെ മന്ത്രിയാക്കാം. അത് എല്ലാ അധികാരത്തോടുമുള്ള പദവിയായിരിക്കും.” ഉദ്ദവ് പറഞ്ഞു.

ALSO READ: കൊച്ചിയെ പരിപൂര്‍ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും: മന്ത്രി എം ബി രാജേഷ്

ബിജെപിയിലെ പ്രമുഖ നേതാവാണ് ഗഡ്കരി, എന്നാല്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഇടംപിടിച്ചില്ല. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യ കക്ഷികളുമായിട്ടുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ഫഡ്‌നാവിസ് നല്‍കിയ വിശദീകരണം. അതേസമയം ഉദ്ദവിനെ പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ രംഗത്തെത്തിയിരുന്നു. തെരുവില്‍ നില്‍ക്കുന്നൊരാള്‍ മറ്റൊരാളെ യുഎസ് പ്രസിഡന്റാക്കാം എന്ന് പറയുന്നപോലെയാണ് ഉദ്ദവിന്റെ വാഗ്ദാനം എന്നായിരുന്നു ഷിന്‍ഡേയുടെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News