‘സിഎഎയെ കുറിച്ച് പരാമർശിക്കാതെ കോൺഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് ആലപ്പുഴയിലെ യു ഡിഎഫ് സ്ഥാനാർഥി’; പ്രകാശ് കാരാട്ട്

prakash karat

ബിജെപി സർക്കാർ പൗരത്വ നിയമ ഭേദഗതി നിയമം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎയെ കുറിച്ച് ഒരു വാക്ക് പരാമർശിക്കാൻ തയറായിട്ടില്ല എന്നും ആ പ്രകടനപത്രിക തയാറാക്കുന്നതിൽ നേതൃത്വം വഹിച്ച ആളാണ് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയെന്ന് ഓർക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ആലപ്പുഴ ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മണ്ഡലത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also read:കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ വീണ്ടും അശ്ലീല പരാമർശത്തോടെയുള്ള ഫോട്ടോകൾ; ശൈലജ ടീച്ചർക്കെതിരെയുള്ള സൈബർ ആക്രമണം തുടരുന്നു

‘ഉയർന്ന തൊഴിലില്ലായ്മ നിരക്കും വിലക്കയറ്റവുമാണ് പത്തുവർഷത്തെ നരേന്ദ്രമോദി സർക്കാരിന്റെ സംഭാവന. വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. രാജ്യത്ത്‌ 45 ശതമാനം വരുന്ന യുവത്വം നിരാശയിലാണ്. കേന്ദ്ര സർവീസിൽ മാത്രം നിലവിൽ 10 ലക്ഷം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്’ – പ്രകാശ് കാരാട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News