
കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കുവാൻ ശ്രമവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പിൽ പരാജയ ഭീതി ബാധിച്ച യുഡിഎഫ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമവുമായി രംഗത്ത് വന്നത്. യു ഡി എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചവറയിലെ ഹോം വോട്ടർക്ക് 500 രൂപ നൽകുകയായിരുന്നു എന്നാണ് പരാതി.
തേവലക്കര വാർഡ് മെമ്പർ സെബാസ്റ്റ്യനാണ് പണം കൈമാറിയത്. പണം നൽകുന്ന സിസിടിവി ദൃശ്യങ്ങളും ഇതോടെ പുറത്ത് വന്നു. ദൃശ്യങ്ങളടക്കം എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ മാറാട്ട്, വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാനും യുഡി എഫ് ശ്രമമെന്ന് പരാതി.
പ്രാദേശിക കോൺഗ്രസ് നേതാവും നിലമ്പൂർ സ്വദേശിയായ മറ്റൊരാളും വീട്ടില്ലെത്തി തനിക്ക് 2000 രൂപ വാഗ്ദാനം ചെയ്തുവെന്ന് വോട്ടർ തന്നെ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നു കാണിച്ച് ഇദ്ദേഹം മാറാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് രാജീവൻ തിരുവച്ചിറയ്ക്കെതിരെയാണ് പരാതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

