‘ജയിക്കുമെന്ന യുഡിഎഫിൻ്റെ അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി’; പി എ മുഹമ്മദ് റിയാസ്

p a muhammad riyas

ജയിക്കുമെന്ന യുഡിഎഫിൻ്റെ അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയെന്ന്
പി എ മുഹമ്മദ് റിയാസ്. അധികാരത്തിലെത്തുമെന്ന പ്രതീതിയുണ്ടാക്കി
പണം പിരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മെയ് നാലുവരെ
വ്യാപക ഫണ്ട് പിരിവ് നടത്തും. എൽഡിഎഫ് ഭരണം തുടരും. വെളിച്ചത്തിലുള്ള കേരളം ഇനി ഇരുട്ടിലേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 9 മുതൽ മെയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും. കോഴിക്കോട് ജില്ലയിൽ മികച്ച വിജയം ഉണ്ടാകും. ജയിക്കുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയെന്നും അധികാരത്തിൽ എത്തിയെന്ന പ്രതീതിയുണ്ടാക്കി ഫണ്ട് പിരിവാണ് ലക്ഷ്യം. ബേപ്പൂരിൽ മികച്ച വിജയമുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ യുഡിഎഫിന് കിട്ടുമെന്ന് പറയാനാകില്ലെന്നും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനത്തിനുമാണ് വോട്ടെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘ചേർത്തുപിടിക്കുന്നവരെയല്ലേ നമുക്ക് സ്നേഹിക്കാൻ ക‍ഴിയൂ’; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാ‍ഴ്ച പി ആർ സ്റ്റണ്ടാണെന്ന് പ്രചരിപ്പിച്ച ചില മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് ദുരന്തബാധിതർ

ബിജെപിയും യുഡിഎഫും എന്ത് ഉണ്ടാക്കിയെങ്കിലും അത് മറികടക്കും. ഏത് ഡീലിനെയും എൽഡിഎഫ് മറികടക്കും. ഡീലിനെ മറികടക്കാനുള്ള ജനപിന്തുണ എൽഡിഎഫിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News