തിരുവനന്തപുരം: ഗാന്ധിജിയെ അധിക്ഷേപിച്ച് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് കൗൺസിലർ മേരി പുഷ്പം. പറയുന്നത് കേട്ട് പോകാൻ ഞങ്ങൾ ഗാന്ധിജിയോ യേശു ക്രിസ്തുവോ അല്ല എന്നും പഴയ ഗാന്ധിജിയെ അല്ല ഇന്ന് വേണ്ടത് എന്നും മേരി പുഷ്പം പറഞ്ഞു. ഒരടി കിട്ടിയാൽ തിരിച്ചു കൊടുക്കുന്ന ഗാന്ധിയെയാണ് ഇന്ന് വേണ്ടതെന്ന് കൗൺസിലർ പറഞ്ഞു. കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ആയിരുന്നു കൗൺസിലറുടെ അധിക്ഷേപ പരാമർശം.
പഴയ ഗാന്ധിജിയല്ല ഇന്നുവേണ്ടത്. ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാന്‍ പറ്റുന്നവരാണ് ഇന്ന് വേണ്ടത്. അങ്ങനെയായില്ലെങ്കില്‍ കാര്യം നടക്കില്ല എന്നായിരുന്നു മേരി പുഷ്പം കൗൺസിൽ യോഗത്തിൽ പറഞ്ഞത്. ഗാന്ധിജിയെ അധിക്ഷേപിച്ചത് മേയര്‍ ആര്യ രാജേന്ദ്രൻ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നിലപാട് മാറ്റാന്‍ മേരി പുഷ്പം തയ്യാറായില്ല.
ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രം ഇന്ന് നിങ്ങള്‍ക്ക് സാധിക്കുന്നില്ലായെന്നതാണ് ഇതിന്റെ അര്‍ത്ഥമെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ ഓര്‍മ്മിപ്പിച്ചു. ഇത് തിരുത്തണമെന്ന് മേയര്‍ ആവശ്യപ്പെടുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here