
മെറ്റീരിയൽ റൂം തുറക്കാൻ പോകുന്ന വിവരം മുൻകൂട്ടി അറിഞ്ഞിട്ടും അത് കൃത്യസമയത്ത് അറിയിച്ചില്ലെന്ന ആരോപണത്തിൽ ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫ് നേതൃത്വത്തിൽ അതൃപ്തി പുകയുന്നു. റിട്ടേണിംഗ് ഓഫീസർ സ്ട്രോങ്ങ് റൂം അല്ലെങ്കിൽ മെറ്റീരിയൽ റൂം തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടും അത് പാർട്ടിയെ അറിയിക്കുന്നതിൽ വീഴ്ച സംഭവിച്ചു എന്നാണ് ഉയരുന്ന പരാതി.
ഈ വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ, ഡിസിസി പ്രസിഡന്റ് എന്നിവർ ഉൾപ്പെടെയുള്ളവർക്ക് കൃത്യമായ സന്ദേശം ലഭിച്ചില്ലെന്നത് മുന്നണിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസറുടെ നടപടികളിലും വിവരങ്ങൾ കൈമാറുന്നതിലെ സുതാര്യതയിലും യുഡിഎഫ് പ്രവർത്തകർക്കിടയിൽ ആശങ്ക നിലനിൽക്കുന്നു. സ്ട്രോങ്ങ് റൂം തുറക്കുന്നത് പോലുള്ള അതീവ ഗൗരവകരമായ കാര്യങ്ങളിൽ ഉണ്ടായ ഈ വീഴ്ച വരും ദിവസങ്ങളിൽ യുഡിഎഫിൽ കൂടുതൽ ചർച്ചകൾക്ക് കാരണമായേക്കാം.
ALSO READ: സ്ട്രോങ്ങ് റൂമുകൾ തുറക്കരുത്; കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
അതേസമയം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി വോട്ടെണ്ണൽ പ്രോട്ടോകോളിൽ കർശന നിർദ്ദേശങ്ങളുമായി കേരള ചീഫ് ഇലക്ടറൽ ഓഫീസർ. ഇൻഡക്സ് കാർഡുകൾ തയ്യാറാക്കുന്നതിനോ എൻകോർ പോർട്ടലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനോ വേണ്ടി യാതൊരു കാരണവശാലും സ്ട്രോങ്ങ് റൂമുകളോ സീൽ ചെയ്യാത്ത മുറികളോ തുറക്കാൻ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറാണ് നിർദ്ദേശം നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

