
യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കേരളത്തിന്റെ ധനസ്ഥിതി മെച്ചമാണെന്നതിന്റെ തെളിവെന്ന് കെ എൻ ബാലഗോപാൽ. ഖജനാവ് കാലിയാണെന്ന് പറഞ്ഞവരാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം മാധ്യങ്ങളോട് പ്രതികരിച്ചു. ആശാ വർക്കർമാർക്ക് 3000 പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. പക്ഷേ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 21,000 നൽകുമെന്ന് പറഞ്ഞത് നടപ്പാക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷത്തായിരുന യുഡിഎഫ് ബഹീഷ്കരിച്ചിരുന്നു. പക്ഷേ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പടെയുള്ള എൽഡിഎഫ് നേതാക്കൾ പങ്കെടുത്തു. എൽഡിഎഫ് ക്രിയാത്മകമായ പിന്തുണ യുഡിഎഫ് സർക്കാരിന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: അതൃപ്തികൾക്കിടയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം; വിജ്ഞാപനം പുറത്തിറങ്ങി
ധവള പത്രം ഇറക്കുന്നതിൽ തെറ്റില്ല. പക്ഷേ ശരിയായ കണക്ക് വെയ്ക്കണമെന്ന് മാത്രം. ആശാ വർക്കർമാർക്ക് 21000 കൊടുത്തില്ലാ എന്ന് പറഞ്ഞപ്പോൾ കോൺഗ്രസ് അസഹിഷ്ണുത പ്രകടിപ്പിച്ചു. പ്രതിപക്ഷം വിമർശിക്കാനെ പാടില്ലെന്നാണ് കോൺഗ്രസ് നിലപാട്.
സിൽവർ ലെയിൻ പദ്ധതി റദ്ദാക്കിയതിലും അദ്ദേഹം പ്രതികരിച്ചു. കേരളത്തിൽ വേഗതയേറിയ യാത്രാസൗകര്യം വേണമെന്നാണ് ആവശ്യം. വേഗത്തിൽ യാത്ര ചെയ്യണമെന്ന കേരളീയരുടെ ആഗ്രഹത്തെ തല്ലിക്കെടുത്തരുത്. റാപ്പിഡ് റെയിൽ സർവീസ് പോലെയുള്ള സംവിധാനങ്ങൾ ഉണ്ടാകണം. മഞ്ഞകുറ്റി പിഴുത് മാറ്റി വേറെ കളറുള്ള കുറ്റി അടിച്ചോട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

