ജോസഫ് വാഴക്കന്റെ മകൾ ഗവൺമെന്റ് പ്ലീഡർ, യുഡിഎഫ് സ‍ർക്കാരിന്റെ ബന്ധുനിയമനം വിവാദത്തിൽ

udf

വി ഡി സതീശൻ സർക്കാരിന്റെ അഭിഭാഷക പട്ടികയിലും ബന്ധു നിയമനം. ജോസഫ് വാഴക്കൻറെ മകൾക്ക് ഗവണ്മെന്റ് പ്ലീഡർ ആയി നിയമനം ലഭിച്ചതിനുപിന്നാലെയാണ് വിവാദമുയരുന്നത്. ജോസഫ് വാഴക്കൻറെ മകൾ ലയ ജോസഫിനെയാണ് നിയമിച്ചത്. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ, സീനിയർ ഗവൺമെന്റ് പ്ലീഡർ, ഗവൺമെന്റ് പ്ലീഡർ തസ്തികളിലേക്ക് 42 പേരെയാണ് നിയമിച്ചത്.

മന്ത്രി സണ്ണി ജോസഫിന്റെ പേർസണൽ സ്റ്റാഫിലേക്ക് ബന്ധുവിനെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.ഡിസിസി നേതാവ് കൂടിയാണ് ബെന്നി. ഇതേക്കുറിച്ച് ഇതുവരെ പ്രതികരിക്കാൻ മുഖ്യമന്ത്രിയോ സണ്ണി ജോസഫോ തയ്യാറായിട്ടില്ല. കെഎസ്ആർടിസിയിലും പിൻവാതിൽ നിയമനം സംബന്ധിച്ച സൂചനകൾ വ്യക്തമാക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.

also read:അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതേസമയം, എല്ലാ ചട്ടങ്ങളും ലംഘിച്ച് മന്ത്രി അനിൽകുമാർ തൻറെ ഔദ്യോഗിക വാഹനം മകന്റെ വിവാഹ വാഹനമാക്കിയതും വിവാദത്തിലായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News