യുഡിഎഫ് സർക്കാരിന്റെ മദ്യനികുതി ഇളവ്;’ലിജു മന്ത്രിയുടെ കാര്യമാണ് കഷ്‌ടം’, പരിഹസിച്ച് സോഷ്യൽ മീഡിയ

liju

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാരിന്റെ പുതിയ നിലപാടിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ തന്നെ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഫേസ്ബുക്കിൽ ​ഗോപകുമാർ മുകുന്ദനെന്ന വ്യക്തിയുടെ കുറിപ്പാണ് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. കോൺ​ഗ്രസിലെ പ്രമുഖ നേതാക്കാന്മാരായ കെ സി വേണു​ഗോപാൽ മുതൽവി എം സുധീരൻ വരെയുള്ള കോൺ​ഗ്രസ് നേതാക്കളുടെ വർത്തമാനമൊന്നും വി ഡി സതീശനെ ബാധിക്കില്ലെന്ന വിഞ്ജാപനം കൂടിയാണ് പുറത്തുവന്നതെന്നാണ് ​ഗോപകുമാർ മുകുന്ദൻ കുറിച്ചിരിക്കുന്നത്.

also read:യുഎഇയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങളുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലോ ആൾക്കഹോളിക് ബിവറേജിന് നികുതി കുറച്ച് കേരള പൊതു വിൽപ്പന നികുതി നിയമത്തിൽ ഭേദഗതി വരുത്തി.ഫിനാൻസ് ബില്ല് വിജ്ഞാപനം ചെയ്തു. ബജറ്റ് പ്രസംഗത്തിൽ പറഞ്ഞതിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രി തയ്യാറല്ല എന്ന വിജ്ഞാപനമാണിത്.KC വേണുഗോപാൽ മുതൽ വി. എം സുധീരൻ വരെയുള്ള കോൺഗ്രസ് നേതാക്കളുടെ വർത്തമാനമൊന്നും അദ്ദേഹത്തെ ബാധിക്കില്ല എന്ന വിജ്‌ഞാപനം കൂടിയാണിത്.നികുതി നിയമത്തിൻ്റെ വകുപ്പ് 5 ൽ ഹോർട്ടി വൈൻ എന്നതിനു ശേഷം ലോ ആൾക്കഹോളിക് ബിവറേജ് കൂട്ടിച്ചേർത്ത് ഭേദഗതി വരുത്തിയാണ് കുറഞ്ഞ നികുതി നിർദേശം കൊണ്ടു വന്നിട്ടുള്ളത്.

ബക്കാർഡിക്കു മാത്രമല്ല, ആർക്കും ലോ ആൾക്കഹോളിക് ബിവറേജ് ഈ കുറഞ്ഞ വിൽപ്പന നികുതിയ്ക്ക് മാർക്കറ്റ് എൻട്രി കിട്ടുകയാണ്. ചെറുതല്ല മാറ്റം.ഈ വ്യവസ്ഥയുടെ പ്രാബല്യ തിയതി സർക്കാർ നോട്ടിഫൈ ചെയ്യും എന്നു പറഞ്ഞ് സകല എണ്ണത്തിൻ്റെയും കണ്ണിൽ പൊടി വാരിയിട്ടിട്ടുണ്ട് ശ്രീ.സതീശൻ.ലിജു മന്ത്രിയുടെ കാര്യമാണ് കഷ്‌ടം.അദ്ദേഹഠ എന്തിനാണോ ആ വകുപ്പുമായി നടക്കുന്നത് ?പിന്മാറാവുന്ന ഡീലിലല്ല ശ്രീ സതീശൻ കൈകൊടത്തത് എന്നു ചുരുക്കം.മൂലം വള്ളംകളിയിൽ സതീശനെ നാണമില്ലാതെ താങ്ങിയ ശ്രീ കുഞ്ഞാലിക്കുട്ടിയും ലീഗും ഇനി ഹലാലായ കള്ളുമായി നിരങ്ങുന്ന കാഴ്ച്ച കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News