പിവി അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കാം; പക്ഷെ എങ്ങനെ വേണമെന്ന് അറിയാതെ നേതൃത്വം

p v anvar

പിവി അൻവറിനെ യുഡിഎഫുമായി സഹകരിപ്പിയ്ക്കാൻ തീരുമാനമായെങ്കിലും എങ്ങനെ വേണമെന്നതിൽ അനിശ്ചിതത്വം തുടരുന്നു. തൃണമൂൽ കോൺഗ്രസിനെ കയ്യൊഴിഞ്ഞുള്ള ചർച്ചകൾക്കില്ലെന്ന് അൻവർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പിവി അൻവറുമായുള്ള ചർച്ചകൾക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് കോഴിക്കോട്ടു ചേർന്ന യുഡിഎഫ് യോഗം ചുമതലപ്പെടുത്തിയത്. പി വി അൻവറിനെ സഹകരിപ്പിക്കുന്നതിൽ യുഡിഎഫ് യോഗത്തിൽ കാര്യമായ എതിർപ്പുമുണ്ടായില്ല. എന്നാൽ എങ്ങനെ വേണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. 

Also Read: കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് കെ സുധാകരനെ മാറ്റാൻ ധാരണ

ഇതിനിടെ പി വി അൻവർ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഇന്ന് കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തും. അൻവർ ചുമതല ഏറ്റെടുത്തതിനുശേഷമുള്ള കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങളും മുന്നണി പ്രവേശ ചർച്ചകളും കൂടിക്കാഴ്ചയിൽ ഉണ്ടാവും. തൃണമൂൽ കോൺഗ്രസിനെ കയ്യൊഴിയില്ലെന്ന അൻവറിൻ്റെ നിലപാടിൽ മാറ്റമുണ്ടാവുമെന്ന പ്രതീക്ഷ കോൺഗ്രസിന് ഇപ്പോഴുമുണ്ട്.

തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷി ആക്കുന്നതിൽ യുഡിഎഫിൽ ചിലർക്ക് വിയോജിപ്പുണ്ട്. എന്നാൽ അൻവറിന്റെ സഹകരണം അനിവാര്യമെന്നാണ് മിക്ക നേതാക്കളുടെയും നിലപാട്. ഈ സാഹചര്യത്തിലാണ് പിവി അൻവറുമായും ഘടകകക്ഷികളുമായും ഹൈക്കമാന്റുമായും തുടർചർച്ചകൾ നടത്താനും ഒരാഴ്ച്ചക്കകം തീരുമാനം പ്രഖ്യാപിക്കാനും കോൺഗ്രസ് ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News