
പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കോൺഗ്രസ്. ഭരണ സമിതിയിൽ വിശ്വാസമില്ലാതെ കോൺഗ്രസ് കൗൺസിലർമാർ. കോൺഗ്രസ് പ്രാദേശിക നേതൃത്വം നിലവിലെ ചെയർപേഴ്സണ് പിന്തുണ പിൻവലിച്ച് പ്രമേയം പാസാക്കിയിരുന്നു.
കോൺഗ്രസ് നിലപാടിനെതിരെ യുഡിഎഫ് ഘടകക്ഷികൾ രംഗത്ത് വന്നു. മുന്നണിയിലെ തർക്കം നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫിന്റെ രാഷ്ട്രീയ നീക്കം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

