
അഭിപ്രായഭിന്നത രൂക്ഷമായ കാട്ടാക്കട നിയോജകമണ്ഡലത്തിലെ യുഡിഎഫ് നേതൃയോഗം തർക്കത്തെ തുടർന്ന് കലങ്ങിപ്പിരിഞ്ഞു. ഇലക്ഷൻ കമ്മിറ്റിയെ സംബന്ധിച്ച് വ്യക്തമായ തീരുമാനത്തിലെത്തിച്ചേരുന്നതിനു മുൻപ് തന്നെ കമ്മിറ്റിയിൽ നിയന്ത്രണം നിലനിർത്താൻ ഉള്ള യുഡിഎഫ് നിയോജകമണ്ഡലം ചെയർമാന്റെ നീക്കമാണ് വാക്പോരിൽ കലാശിച്ചത്. യോഗത്തിലെത്തിയ പല നേതാക്കളും ചെയർമാന്റെ നീക്കത്തിനെതിരെ എതിർപ്പുമായി രംഗത്തു വന്നു.
അതിനിടെ യോഗത്തിലെ പങ്കാളിത്തം കുറഞ്ഞതും ശ്രദ്ധേയമായി. പത്തിലധികം വരുന്ന ഡിസിസി സെക്രട്ടറിമാരിൽ നാലു പേര് മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. കെപിസിസി മെമ്പർമാർ തങ്ങളുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായപ്പോൾ മണ്ഡലം ചെയർമാന്മാരിൽ ആറിൽ മൂന്നു പേരും മാത്രമാണ് യോഗത്തിനെത്തിയത്. ബ്ലോക്ക് പ്രസിഡന്റുകളിൽ ഒരാൾ മാത്രം പങ്കെടുത്തപ്പോൾ ,12 മണ്ഡലം പ്രസിഡന്റ്മാരിൽ നാല് പേർ മാത്രമാണ് യോഗത്തിൽ എത്തിയത്. പാർട്ടിയുടെ പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ് , സേവാദൾ തുടങ്ങിയവയുടെ ബ്ലോക് പ്രസിഡൻ്റുമാരും പങ്കെടുത്തില്ല.
രമ്യ ഹരിദാസിനെതിരെ വിമർശനം
ഇതിനിടെ, കോൺഗ്രസ് നേതാവ് രമ്യ ഹരിദാസിനെതിരെ ദളിത് കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തി. തിരുവനന്തപുരത്ത് ചേർന്ന ദളിത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ, പാർട്ടിയിൽ ദളിത് വിഭാഗം നേതാക്കളെ അവഗണിച്ചുവെന്നാരോപിച്ച് കടുത്ത വിമർശനമാണ് ഉയർന്നത്.ഈ അവഗണന തിരഞ്ഞെടുപ്പിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുവാൻ കാരണമാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അവർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

