നടക്കുന്നത് ഡീല് തന്നെ; ബിജെപി ‘ബി ടീമാ’യ യു ഡി എഫ് ഇപ്പോൾ ‘എ ടീമാ’യി മാറി: എം വി ജയരാജൻ

mv jayarajan on e kasim

വി ഡി സതീശൻ മുഖ്യമന്ത്രിയായതോടെ ബി ജെ പി യുടെ ബി ടീം ആയിരുന്ന യു ഡി എഫ് എ ടീമായി മാറിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം വി ജയരാജൻ. ഭരണിക്കാവിൽ ഇ കാസിം അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ എസ് എസിന്റെ പ്രാർത്ഥനാ ഗീതം ഏറ്റുചൊല്ലാൻ മടിയില്ലാത്ത യു ഡി എഫ് കാരാണ് കേരളം ഭരിക്കുന്നത്. ഇന്ത്യ മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ച കക്ഷികൾക്ക് നേരെ കേന്ദ്രസർക്കാർ രാഷ്ട്രീയ വേട്ട നടത്തുമ്പോൾ അതിന് കൂട്ടുനിൽക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. കോൺഗ്രസ് നേതാക്കളെ ഇ ഡി റെയ്ഡ് ചെയ്ത് നടപടികൾ സ്വീകരിക്കുന്ന സമയത്ത് ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായ എല്ലാ കക്ഷികളും അപലപിച്ചു.

Also read: ജാതി വിവേചന ആരോപണം: ജയശ്രീയുടെ നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

എന്നാൽ പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിൽ കോൺഗ്രസ് അപലപിക്കാൻ തയ്യാറായില്ല. തൊഴിലാളി ദിനത്തിൽ വി ഡി സതീശൻ അദാനിയുടെ ഫ്ലൈറ്റിൽ മംഗലാപുരത്ത് എത്തി എൻ ഡി എ നേതാക്കളെ കണ്ടത് ബി ജെ പി ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News