‘യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല അവർ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്’; എം സ്വരാജ്

തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളല്ല ചർച്ച ചെയ്യുന്നതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭീതിയുണ്ടാക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇലക്ഷൻ കമ്മീഷന്റെ വാഹന പരിശോധനയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ നടത്തിയ പ്രധിഷേധമെന്നും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തമായേ ഇതിനെ കാണാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.


ഇസ്രായേൽ ഇറാൻ യുദ്ധം എൽഡിഫ് ചർച്ച ചെയുന്നത് ഭരണപരാജയം മറച്ചു പിടിക്കാനാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിനും സ്വരാജ് മറുപടി പറഞ്ഞു. ലോകത്തിന് കീഴിലുള്ള എല്ലാ വിഷയവും ഇടതുപക്ഷം ചർച്ച ചെയ്യുമെന്നും യുദ്ധവിരുദ്ധ നിലപാടാണ് ഇടതുപക്ഷത്തിന്റേത് എന്നും വിവാദങ്ങൾ ഉണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നത് ജനാധിപത്യപരമല്ലെന്നും സ്വരാജ് പ്രതികരിച്ചു.

ALSO READ: കണ്ണുതുറന്ന് കാണൂ കോൺഗ്രസേ.. ഈ നേതാക്കളുടെയെല്ലാം വാഹനങ്ങൾ ഇലക്ഷൻ കമ്മീഷൻ നിലമ്പൂരിൽ പരിശോധിച്ചിട്ടുണ്ട്

ജമാഅത്ത് ഇസ്ലാമി മതരാഷ്ട്രവാദികളാണെന്നും ജനാധിപത്യത്തിന് ശക്തി പകരുന്ന നിലപാടല്ല അവർ സ്വീകരിക്കുന്നത്, അവർ അരാഷ്ട്രീയവാദികളും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാത്തവരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News